02:51am 11 November 2026
NEWS
നാഗർകോവിൽ-കോട്ടയം ട്രെയിൻ ചെറിയനാട് സ്റ്റേഷനിൽ നിർത്തിയില്ല; ഒരു കിലോമീറ്റർ പിന്നോട്ടെടുത്തു
04/09/2025  08:21 PM IST
nila
നാഗർകോവിൽ-കോട്ടയം ട്രെയിൻ ചെറിയനാട് സ്റ്റേഷനിൽ നിർത്തിയില്ല; ഒരു കിലോമീറ്റർ പിന്നോട്ടെടുത്തു

ചെങ്ങന്നൂർ: നാഗർഗോവിൽ-കോട്ടയം പാസഞ്ചർ ട്രെയിൻ (16366) എക്‌സ്പ്രസ് ട്രെയിൻ ചെറിയനാട് റെയിൽവെ സ്റ്റേഷനിൽ നിർത്താൻ വിട്ടു പോയതിനെ തുടർന്ന് ഒരു കിലോമീറ്റർ പിന്നോട്ടെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 
6.24നാണ് ട്രെയിൻ സ്റ്റേഷനിൽ എത്തേണ്ടിയിരുന്നത്. ലേറ്റായതിനെ തുടർന്ന് 6.53ന് എത്തിയെങ്കിലും നിർത്തിയില്ല. പ്ലാറ്റ് ഫോമും കഴിഞ്ഞ് അറുനൂറുമീറ്ററോളം മുന്നോട്ട് പോയ മാമ്പള്ളിപ്പടിയിൽ എത്തിയ ശേഷമാണ് ലോക്കോപൈലറ്റിന് വിവരം ലഭിച്ചത്. ഇതോടെ ട്രെയിൻ നിർത്തിയ ശേഷം പിന്നോട്ടെടുത്ത് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഒരുമിനിട്ടാണ് ഇവിടെ സ്റ്റോപ്പുള്ളത്. 

ഓണ അവധിയോടനുബന്ധിച്ച് ചെറിയനാട് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങാൻ നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. നേരത്തെ സമാനമായി രാവിലെ വേണാട് എക്‌സ്പ്രസ് നിർത്താൻ വിട്ടു പോവുകയും പിന്നോട്ട് എടുത്ത് സ്റ്റേഷനിലേക്ക് എത്തുകയും ചെയ്തിരുന്നു. റെയിൽവെ സ്റ്റേഷനിൽ സിഗ്നൽ ഇല്ലെന്നും പരിചയമില്ലാത്ത ലോക്കോ പൈലറ്റായതിനാണ് നിർത്താൻ വിട്ടുപോയതെന്നുമാണ് റെയിൽവെ അധികൃതരുടെ വിശദീകരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.